Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Athletic Meet

Pathanamthitta

എ-​സോ​ണ്‍ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ അ​ത്‌​ല​റ്റി​ക് മീ​റ്റ് നാ​ളെ

അ​ടൂ​ര്‍; ദീ​പ്തി സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന എ-​സോ​ണ്‍ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ അ​ത്‌​ല​റ്റി​ക് മീ​റ്റ് നാ​ളെ ന​ട​ക്കും. ഡോ. ​ടി.​ജി. കോ​ശി മെ​മ്മോ​റി​യ​ല്‍ എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്കു വേ​ണ്ടി ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യി​ട്ടാ​ണ് അ​ത്‌​ല​റ്റി​ക് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കൊ​ടു​മ​ണ്‍ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മീ​റ്റ് രാ​വി​ലെ 8.30ന് ​പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​പ​ന സ​മ്മേ​ള​നം സി.​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളി​ല്‍ നി​ന്നു​മു​ള്ള​വ​രാ​ണ് മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

District News

ജി​ല്ലാ മി​നി അ​ത്‌​ല​റ്റി​ക് മീ​റ്റ് സ​മാ​പി​ച്ചു


തി​രു​വ​മ്പാ​ടി: ര​ണ്ടു​ദി​വ​സ​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ജി​ല്ലാ മി​നി ആ​ൻ​ഡ് പ്ര​മോ​ഷ​ൻ അ​ത്‌​ല​റ്റി​ക് മീ​റ്റ് സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തു.


മീ​റ്റി​ൽ സ​ഫ​യ​ർ സെ​ന്‍റ​ർ സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. പ്ര​സ്റ്റീ​ജ് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും, ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ബി​മോ​ൻ മാ​ത്യു, ജി​ല്ലാ ട്ര​ഷ​റ​ർ ഇ​ബ്രാ​ഹിം ചീ​നി​ക്ക, അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് ഹ​സ​ൻ, സി.​ടി. ഇ​ല്ല്യാ​സ്, യു. ​ഷെ​ഫീ​ക്ക്, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന നോ​മി​നി പ്യാ​രി​ൻ ഏ​ബ്ര​ഹാം, അ​ബ്ദു​ൽ അ​സീ​സ്, മോ​ളി​ഹ​സ​ൻ, വി​നോ​ദ് ജോ​സ്, ജി​ല്ലാ സ്പോ​ർ​ട്സ് ആ​യു​ർ​വേ​ദ ഡോ. ​ഗീ​തു, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് നോ​ബി​ൾ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യി അ​ത്‌​ല​റ്റി​ക് മീ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്നു

പാ​ലാ: അ​ത്‌ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യും സ്പോ​ട്‌​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി അ​ത്‌​ല​റ്റി​ക്സി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും ചെ​റു​പ്പ​ത്തി​ലേ ത​ന്നെ കാ​യി​ക പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു​മാ​യി അ​ണ്ട​ര്‍ 14 അ​ണ്ട​ര്‍ 16 വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ജി​ല്ലാ അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍ പത്തിന് ​പാ​ലാ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും.


വി​ജ​യി​ക​ള്‍​ക്ക് അ​ത്‌ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ മെ​ഡ​ലു​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍​കും. എ​ന്‍​ട്രി ഫീ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.
ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ പാ​ലാ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ രാ​വി​ലെ ഒ​ന്‍​പ​തി​ന് എ​ത്തി​ച്ചേ​ര​ണം. ഫോ​ണ്‍: 9895062630.

Latest News

Corehub Up